Mon. Sep 28th, 2020




കണ്ണൂര്‍,  ജില്ലയിൽ ഇന്ന്  പാനൂർ ചെണ്ടയാട് – സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 22ന് അബൂദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29കാരനിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 17ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നു പേര്‍ ഇന്നലെ ഡിസ്ചാര്‍ജായിരുന്നു.
നിലവില്‍ 5987 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 6 പേര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 5881 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2088 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1760 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കാസര്‍കോട് സ്വദേശി ദുബായില്‍ നിന്നെത്തിയത്. കഴിഞ്ഞ മാര്‍ച്ച്‌ 16 നാണ് ചെമ്മനാട് തെക്കില്‍ സ്വദേശിയായ ഇയാള്‍ നാട്ടിലെത്തിയത്. ഇദ്ദേഹം നാട്ടിലെത്തിയിട്ട് 34 ദിവസം പിന്നിട്ടു.




By onemaly