
കീം പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; കണ്ണൂര്‍ സ്വദേശിക്ക് രണ്ടാം റാങ്ക്
ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. എന്‍ജിനിയറിംഗില്‍ വരുണ്‍ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന് പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. എന്‍ജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത് 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്. ഇതില്‍ 66 പേര് ആദ്യ ചാന്‍സില്‍ പാസായവര്‍ ആണ്. 34 പേര് രണ്ടാമത്തെ ശ്രമത്തില്‍ പാസായവരും.