Wed. Dec 2nd, 2020




ദമാം: സഊദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കിഴക്കന്‍ സഊദിയിലെ ദമാം-അല്‍ഖോബാര്‍ ഹൈവേയില്‍ വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവി ഹാജിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.

ഇവര്‍ ഓടിച്ചിരുന്ന ഹ്യുണ്ടായ് ​ കാര്‍ ​ഹൈവേയില്‍ നിന്ന്​ പാരല്‍ റോഡിലേക്കിറങ്ങു​മ്ബോള്‍ നിയന്തണം വിട്ട്​ ഡി​വൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്നാണ്​ പൊലീസ്​ റിപ്പോര്‍ട്ട്​. മുന്നുപേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലകസ്​ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്​.

ദമാം ഇന്ത്യന്‍ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. സമസ്ത സഊദി ഘടകം ദമാം സ്ഥാപക നേതാവും ഏറെകാലം പ്രധാന ഭാരവാഹിയുമായിരുന്ന സൈതലവി ഹാജിയുടെ മകനാണ് മുഹമ്മദ്‌ ശഫീഖ്




By onemaly