Thu. Nov 26th, 2020




തിരുവനന്തപുരം: കൊവിഡ് പരിശോധനക്കായി വ്യാജ പേരും മേല്‍വിലാസവും നല്‍കി എന്ന പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലിന്റെ പരാതിയെ തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം അഭിജിത്തിനെതിരെ കേസെടുത്തു. പരിശോധനാ രജിസ്‌ട്രറില്‍ പേര് മാ‌റ്റിയതിനാല്‍ ആള്‍മാറാട്ടം, പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രജിസ്‌ട്രറില്‍ കെ.എം അഭി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകനെതിരെയും കേസുണ്ടാകും. പരിശോധനക്ക് സ്വന്തം പേരും ഫോണ്‍ നമ്ബരും അഭിജിത്ത് നല്‍കിയില്ല. രോഗം സ്ഥിരീകരിച്ചിട്ടും ഇത് നല്‍കിയില്ല. രോഗിയുടെ ഫോണ്‍നമ്ബര്‍ ഉപയോഗിച്ചാണ് സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുക. അഭിജിത്ത് നല്‍കിയത് സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്‌ണയുടെ നമ്ബരായിരുന്നു.



By onemaly