Sun. Nov 29th, 2020




പാലക്കാട്: പാലാരിവട്ടം പുനര്‍നിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്കു പൂര്‍ത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച്‌ പാലാരിവട്ടം പാലം നിര്‍മിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയെയും അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് ഇ. ശ്രീധരന്‍ നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. ഡിഎംആര്‍സി കേരളത്തിലെ പ്രവര്‍ത്തനം ഈ മാസം 30ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇ. ശ്രീധരന്‍ സൂചിപ്പിച്ചിരുന്നു.



By onemaly