Thu. Nov 26th, 2020




കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച്‌ ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 145 പേര്‍ക്ക് കൂടി ബുധനാഴ്ച രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 5295 ആയി.
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 56 പേരും ഹോം ഐസോലേഷനില്‍ നിന്ന് 42 പേരും പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്.

സിഎഫ്‌എല്‍ടിസി പാലയാട് നിന്ന് ഒമ്ബത് പേരും സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്‌എല്‍ടിസിയില്‍ നിന്ന് നാല് പേരും സിഎഫ്‌എല്‍ടിസി കാസര്‍കോട്, ആയുര്‍വേദ സിഎഫ്‌എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും രോഗമുക്തി നേടി. കണ്ണൂര്‍ ജില്ലാ ആശുപത്രി, റയിന്‍ബോ ഹോട്ടല്‍ ജിം കേയര്‍, ധനലക്ഷ്മി ഹോസ്പിറ്റല്‍, നെട്ടൂര്‍ സിഎഫ്‌എല്‍ടിസി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, എംഐടി ഡിസിടിസി, സെഡ് പ്ലസ് സിഎഫ്‌എല്‍ടിസി, കിംസ്റ്റ് ഹോസ്പിറ്റല്‍ കാസര്‍കോട്, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കരിമ്ബം, സിഎഫ്‌എല്‍ടിസി പരിയാരം, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14907 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 278 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 249 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 23 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും എ കെ ജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 47
പേരും ടെലി ആശുപത്രിയില്‍ എട്ട് പേരും ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും നാവിയില്‍ രണ്ട് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും ജോസ് ഗിരിയില്‍ ആറ് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്ബ് കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും എം സി സി യില്‍ എട്ട് പേരും കൊയിലിയില്‍ മൂന്ന് പേരും ധനലക്ഷ്മി ആശുപത്രിയില്‍ മൂന്ന് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ അഞ്ച് പേരും ആശിര്‍വാദില്‍ ഒരാളും സ്‌പെഷ്യലിറ്റിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 340 പേരും വീടുകളില്‍ 13742 പേരുമാണ് നിരീക്ഷണത്തിലുള്ളത്.



By onemaly