Thu. Nov 26th, 2020




കണ്ണൂര്‍: കോവിഡ്​ നെഗറ്റീവായതിന്​ ശേഷം ശ്വാസതടസ്സത്തിന്​ ചികിത്സയിലായിരിക്കെ ഹോമിയോ ഹോസ്​പിറ്റല്‍ റിട്ട. സൂപ്രണ്ട്​ മരിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന്​ പാലത്തിന്​ സമീപം ചന്ദന ഗാര്‍ഡന്‍സിലെ ഡോ. ഷാജിമോന്‍ പീറ്റര്‍ (59) ആണ് മരിച്ചത്. കാസര്‍കോട്​ കളനാട്​ ഗവ. ഹോമിയോ ഹോസ്​പിറ്റല്‍ റിട്ട. സൂപ്രണ്ടാണ്​.

ബുധനാഴ്​ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കോവിഡ്​ ബാധിച്ച്‌​ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഒരാഴ്​ച മുമ്ബ്​ നടന്ന പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന്​ ആശുപത്രി വിട്ടു. പിന്നീടാണ്​ ശ്വാസതടസ്സത്തെ തുടര്‍ന്ന്​ ചികിത്സ തേടിയത്​.

വെള്ളോറ ഗവ. ഹോമിയോ ഡിസ്​പെന്‍സറിയില്‍ മെഡിക്കല്‍ ഒാഫിസറായും സേവനം ചെയ്തിരുന്നു. ഭാര്യ: സിന്ധു പീറ്റര്‍ (അധ്യാപിക, അരോളി എച്ച്‌​.എസ്​.എസ്​). മക്കള്‍: ചാന്ദിനി (ദന്ത ഡോക്​ടര്‍), ചന്ദന. മരുമകന്‍: ജോസ്​.



By onemaly