
കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകൾ 25-ന് അടച്ചിടും*
September 23, 2020
കണ്ണൂർ: ജില്ലയിലെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച അടച്ചിടും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ അടക്കൽ. ജില്ലയിലെ അഞ്ച് പമ്പുകളിൽ 14 മുതൽ ഫ്യുവൽ എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ സമരം നടത്തി പമ്പുകൾ അടപ്പിച്ചതിനെതിരേ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് അടച്ചിടാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു