Sat. Dec 5th, 2020




ത​ളി​പ്പ​റ​മ്ബ്: കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ ക​ര്‍​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ കീ​ഴാ​റ്റൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധം. കേ​ന്ദ്ര ബി​ല്‍ കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ല്‍ ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സ​മ​രം കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. സോ​ണി സെ​ബാ​സ്​​റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍, വ​യ​ല്‍ സം​ര​ക്ഷ​ണ സ​മ​ര​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ശ്ര​ദ്ധ നേ​ടി​യ കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ലേ​ക്ക് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​യ​ലി​ല്‍ ഇ​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. കാ​ര്‍​ഷി​ക മേ​ഖ​ല​യെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് തീ​റെ​ഴു​തു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു സ​മ​രം. കാ​ര്‍​ഷി​ക ആ​ത്മ​ഹ​ത്യ ത​ട​യാ​ന്‍ ചെ​റു​വി​ര​ല​ന​ക്കാ​ത്ത സ​ര്‍​ക്കാ​റാ​ണ് മോ​ദി​യു​ടേ​തെ​ന്ന് അ​ഡ്വ. സോ​ണി സെ​ബാ​സ്​​റ്റ്യ​ന്‍ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സു​ധീ​പ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റ്​ റി​ജി​ല്‍ മാ​ക്കു​റ്റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ര​ജ​നി ര​മാ​ന​ന്ദ്, സ​ന്ദീ​പ് പാ​ണ​പ്പു​ഴ, കെ. ​ക​മ​ല്‍​ജി​ത്ത്, വി. ​രാ​ഹു​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.




By onemaly