
കണ്ണൂര്‍: ( 22.09.2020) മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുയര്ത്തിയ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബിജെപി കൂത്തുപറമ്ബ് മണ്ഡലം വൈസ് പ്രസിഡന്റിന് അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. മഞ്ജുഷ, മഹിജ, ജലജ, ഹരിഷ്മ, പ്രീത എന്നിവര്‍ക്കാണ് മാര്‍ച്ചിനിടെ പരിക്കേറ്റത്. മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.