ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പടിയൂര്‍ പുവ്വത്തിലെ താമസക്കാരന്‍ അറസ്റ്റില്‍ – Sreekandapuram Online News-
Tue. Sep 22nd, 2020
ഇരിക്കൂര്‍:

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയും പടിയൂര്‍ പുവ്വത്തിലെ താമസക്കാരനുമായ രാജുവിനെയാണ് (50) ഇരിക്കൂര്‍ പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.കുട്ടിയുടെ അമ്മ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ അധികൃതരും പൊലീസും വിവരങ്ങള്‍ ശേഖരിക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
By onemaly