
കോന്നി: കേരളത്തിലെ ചെറുതും വലുതുമായ 140ല്‍പരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് റിസര്‍വ് ബാങ്ക്. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയും റിസര്‍വ് ബാങ്ക് പുറത്തിറക്കി. പട്ടികയില്‍ 114ാമതായി കേരളത്തില്‍ 2000 കോടിയുടെ തട്ടിപ്പ് നടത്തിയ സാന്‍ പോപുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡും ഉള്‍പ്പെടുന്നു.
പോപുലര്‍ ഫിനാന്‍സിയേഴ്സ് സാമ്ബത്തിക തട്ടിപ്പ് നടത്തിയതിെന്റ പശ്ചാത്തലത്തിലാണ് ഞായറാഴ്ച റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജന്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയത്. എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ്.
മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ്, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വിസ് ലിമിറ്റഡ്, ശ്രീരാഗ് ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നിക്ഷേപം സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.