Sun. Nov 29th, 2020




കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരു ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചര്‍ച്ച നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

വോട്ടഭ്യര്‍ത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ പാടില്ല. പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടര്‍ സ്ലിപ്പ് കൈയ്യില്‍ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ 5 പേരില്‍ കൂടുതലാവാന്‍ പാടില്ല. പോളിംഗ് ബൂത്തില്‍ 10 ഏജന്റുമാര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളു.

അതേസമയം, സംവരണ വാര്‍ഡുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നുള്ള ആവശ്യവും കമ്മീഷന്‍ ഈ ആഴ്ച പരിഗണിക്കും.



By onemaly