Thu. Nov 26th, 2020




ഇടത് സർക്കാറിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

സ്വർണംകള്ളകടത്ത്, മയക്ക് മരുന്ന് മാഫിയകളുടെ തവളമായി മാറിയ ഇടത് സർക്കാരിനെതിരെ മുസ്‌ലിം |യൂത്ത് ലീഗ് കൂടാളി പഞ്ചായത്ത്‌ കമ്മിറ്റി ആയിപ്പുഴയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി മുസ്തഫ സാഹിബ്‌ ഉദ്ഘാടനം ചെയ്തു. അബ്ദുൾ ഹഖ് അധ്യക്ഷനായി. ടിപി ത്വാഹ മാസ്റ്റർ, അഷ്‌റഫ്‌ സാഹിബ്‌ എന്നിവർ സംസാരിച്ചു.

അഫ്സൽ, അജ്ഫൽ, ഫസീം, സാബിത്ത്, അഹദ്, മിർഷാദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

ആദിൽ ഹുദവി സ്വാഗതവും റംഷീദ് നന്ദിയും പറഞ്ഞു

MYL KOODALI PC



By onemaly