Sun. Nov 29th, 2020




കണ്ണൂര്‍: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ പെടയങ്ങോട് സ്വദേശിയായ മത അധ്യാപകന്‍ മരിച്ചു. രാമന്തളി പാലക്കോട് ഓലക്കാലിലെ അബ്ദുള്‍ റഹ്മാന്‍ മുസല്യാര്‍ പൊന്മാനിച്ച (63)യാണ് മരിച്ചത്. തലശ്ശേരി കോവിഡ് സെന്‍്ററില്‍ ചികിത്സയിലായിരുന്നു.

അര്‍ബുദ രോഗബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് കോവിഡ് സെന്‍്ററിലേക്ക് മാറ്റുകയായിരുന്നു. ഇരിക്കൂര്‍ പെടയങ്ങോട് സ്വദേശിയാണ്.

ദീര്‍ഘകാലം എട്ടിക്കുളം മദ്രസയില്‍ മുഅല്ലിം ആയിരുന്നു. പി.കെ.പി ഉസ്താദിന്‍്റെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. ഭാര്യ ശരീഫ. മക്കള്‍ റഷാദ്, സുഹ്റ, റാഷിദ, തശ്റീഫ. മരുമക്കള്‍ നൂറുദ്ദീന്‍ എട്ടിക്കുളം, സലാഹുദ്ദീന്‍ മുട്ടം, മുനീര്‍ കവ്വായി



By onemaly