Tue. Nov 24th, 2020




ബോംബ് നിർമാണത്തിനിടെ സ്ഫോടനം സിപിഎം പ്രവർത്തകന് ഗുരുതര പരിക്ക്

നടുവനാട് : നടുവനാട് തളച്ചങ്ങാട് AKG നഗറിൽ വീട്ടിൽ നിന്നും ബോംബ് നിര്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സിപിഎം പ്രവർത്തകനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് എന്ന മൂന്നാച്ചൻ ആണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലിസ് എത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തു മുൻപും സ്ഫോടനങ്ങൾ നടക്കാറുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു.



By onemaly