കണ്ണൂര്‍: മൈസൂരില്‍ നിന്ന് പച്ചക്കറിയുമായെത്തിയ ലോറി ഡ്രൈവര്‍ക്ക്
കാട്ടിക്കുളം ചെക്ക് പോസ്റ്റില്‍ നിന്ന് ആര്.ടി.ഒയുടെ മര്‍ദ്ദനം.
കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയില്‍ മെല്‍ബിനെയാണ് ആര് ടി ഒ മര്‍ദ്ധിച്ചത് . കൈക്കൂലി നല്‍കാത്തതാണ് മര്‍ദ്ധനത്തിന് കാരണമെന്ന് മെല്വിന് പറഞ്ഞു.
മൈസൂരില്‍ നിന്ന് പച്ചക്കറി ലോഡുമായി വ്യാഴാഴ്ച രാത്രി 7.30 ഓടെ എത്തിയ മെല്ബിന് ചെക്ക് പോസ്റ്റില്‍ വാഹനത്തിന്റെ രേഖകളുമായി ചെന്നപ്പോള്‍ രേഖകള്‍ വേണ്ട പൈസ തന്ന് പൊയ്ക്കോളൂ എന്ന് ആര്.ടി.ഒ ആവശ്യപ്പെട്ടെങ്കിലും മെല്ബിന് കൊടുത്തില്ല. ലോക് ഡൗണ്‍ സാഹചര്യത്തിലും പട്ടിണി കിടക്കാതിരിക്കാനാണ് ജോലിക്ക് വന്നതെന്നും കയ്യില്‍ കാശില്ലെന്നും പറഞ്ഞുവെങ്കിലും ആര്.ടി.ഒ വഴങ്ങിയില്ലെന്ന് മെല്ബിന് പറയുന്നു.

ഇതിനിടെ ക്ഷുഭിതനായ ആര്.ടി.ഒ കൈ കൊണ്ട് മെല്ബിന്റെ കഴുത്തില്‍ മര്‍ദ്ധിച്ചു. പുറത്തിറങ്ങിയ മെല്ബിന്റെ പുറകെയെത്തിയ ആര്.ടി.ഒ വീണ്ടും മര്‍ദ്ദിച്ചു. ഇതോടെ സമീപത്തെ പോലീസ് ഔട്ട് പോസ്റ്റിലേക്ക് ഓടി, അവിടെയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് കാര്യങ്ങള്‍ പറഞ്ഞു. പിന്നാലെ, ആര്.ടി.ഒ എത്തി കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും മെല്‍ബിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ പോലീസ് മെല്‍ബിനെ പോകാന്‍ അനുവദിച്ചു. രാത്രിയില്‍ കഴുത്ത് വേദനയും കൊണ്ട് കേളകം വരെ വാഹനമോടിച്ചെത്തിയപ്പോള്‍ അവശതയിലായി. ഡ്രൈവറായ സുഹൃത്തിനെ വിളിച്ച് പേരാവൂര്‍ ആസ്പത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.