Sat. Dec 5th, 2020




മലപ്പുറം: കല്‍പകഞ്ചേരിയില്‍ അറബി കോളജ് അധ്യാപകന്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്​തതായി പരാതി. പരാതിയില്‍ പൊലീസ് പോക്​സോ നിയമപ്രകാരം കേസ്​ രജിസ്​റ്റര്‍ ചെയ്​തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി.

അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​തത്​. പീഡനവിവരം പുറത്തുപറയരുതെന്ന്​ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

വീട്ടുകാര്‍ ചൈല്‍ഡ്​ ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പിന്നീട്​ പരാതി കല്‍പകഞ്ചേരി പൊലീസിന്​ കൈമാറുകയുമായിരുന്നു.

കോളജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ പറയുന്നു. ഇത് സംബന്ധിച്ച്‌ പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.




By onemaly