Thu. Oct 28th, 2021




ഇന്ത്യയില്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ 19 ശതമാനം പേര്‍ മാത്രമാണ് ഇതിലൂടെ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും 62 ശതമാനം സ്ത്രീകളും ഫോണ്‍സെക്സിനുവേണ്ടിയാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും പുതിയ പഠനം. “മൊബെെല്‍ സെക്സ് ടെക്സ്റ്റ് ആപ്പ്” എന്ന പേരില്‍ നടത്തിയ പഠനം ഒണ്‍പ്ലസ് ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ പ്രത്യേകം തയ്യാറാക്കിയ പോളിലൂടെയാണ് പഠനത്തിനാവശ്യമായ ഡേറ്റ ശേഖരിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള 23,093 സ്ത്രീകള്‍ ഉള്‍പ്പെടെ 191 രാജ്യങ്ങളിലെ 1,30,885ഓളം വരുന്ന സ്ത്രീകളില്‍ നിന്നും ഗവേഷകര്‍ വിവരങ്ങള്‍ സ്വീകരിച്ചു. സ്ത്രീകളുടെ ലെെംഗിക ജീവിതത്തില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച്‌ ആദ്യമായി നടത്തുന്ന പഠനമാണിതെന്നും എഴുത്തുകാരി അമന്‍‌ഡ ജെസെല്‍‌മാന്‍ പറഞ്ഞു.

ലിംഗസമത്വമില്ലാത്ത രാജ്യങ്ങളില്‍ ഡേറ്റിംഗ് ആപ്പിലൂടെ സ്ത്രീകള്‍ ജീവിത പങ്കാളിയെ കണ്ടെത്താനുളള സാദ്ധ്യത കുറവാണെന്നും എന്നാല്‍ സമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുതുമ്ബോള്‍ ഇവിടെയുളളവര്‍ക്ക് ഫോണ്‍സെക്സിനോട് അതിയായ ആഗ്രഹമുളളതായും പഠനം പറയുന്നു. അതേസമയം സ്ത്രീകളില്‍ മൂന്നിലൊന്ന് പേരും സ്വന്തം ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ട്രാക്കു ചെയ്യുന്നതിന് മറ്റൊരു അപ്ലിക്കേഷന്‍ ഉപയോഗിച്ചതായും ഗവേഷകര്‍ കണ്ടെത്തി.








By onemaly