Wed. Dec 2nd, 2020




കണ്ണൂരില്‍ രണ്ട് കൊവിഡ് മരണം. നടുവില്‍ പാത്തന്‍ പാറയില്‍ സെബാസ്റ്റ്യനും(59) തളിപ്പറമ്ബ് പൂവത്തെ ഇബ്രാഹി(52)മുമാണ് മരിച്ചത്. കണ്ണൂര്‍ പരിയാരത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കടുത്ത പനിയും ശ്വാസം മൂട്ടലും ബാധിച്ച്‌ ഇക്കഴിഞ്ഞ 16നാണ് സെബാസ്റ്റ്യനും ഇബ്രാഹിമും മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ രണ്ട് പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നത്. സെബാസ്റ്റ്യന് രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സെബാസ്റ്റ്യന്‍ ഭാര്യയുടെ ചികിത്സക്ക് ഒരു സ്വകാര്യ ആശുപത്രിയില്‍ നിരവധി ദിവസങ്ങള്‍ ചിലവഴിച്ചിരുന്നു. ഇദ്ദേഹത്തില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




By onemaly