
പെരുമ്ബാവൂരില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയ അല്‍ഖ്വയ്ദ പ്രവര്ത്തകന് മുസറഫ് ഹുസൈന് താമസിച്ചിരുന്നത് കുടുംബസമേതം. കഴിഞ്ഞ മൂന്ന് മാസമായി മുസറഫ് ഇവിടെയാണ് താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍ഐഎ സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
മുര്‍ഷിദ ബാദ് സ്വദേശിയാണ് മുസറഫ് ഹുസൈന്. പത്തു വര്‍ഷമായി ഇയാള്‍ കേരളത്തിലെത്തിയിട്ട്. പെരുമ്ബാവൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ജോലി ചെയ്തിരുന്നത്. നിലവില്‍ തുണിക്കടയില്‍ സെയ്ല്സ്മാനായി ജോലി ചെയ്തു വരുകയായിരുന്നു. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയാണ് ഇയാള്‍ വീട് വാടകയ്ക്കെടുത്തതെന്ന് കെട്ടിട ഉടമ പറഞ്ഞു.
കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ പ്രവര്‍ത്തകരാണ് പിടിയിലായത്. മുസറഫ് ഹുസൈനെ കൂടാതെ മര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ് എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്ബാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്ബത് പേര് പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎ എറണാകുളത്ത് റെയ്ഡ് നടത്തിയത്.