
മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി സർക്കാർ. കണ്ണൂർ അഴീക്കോട് സ്കൂളിൽ ഹയർസെക്കന്ററി സ്കൂളിനായി മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ ലഭിക്കുന്ന വിവരം. 2013-14 കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. 2 വർഷം മുമ്പാണ് പരാതി ഉയർന്നത്. ലീഗ് പ്രാദേശിക നേതൃത്വമാണ് പരാതി ആദ്യം ഉന്നയിച്ചത്.