Tue. Nov 24th, 2020




കണ്ണൂരിലെ പരീക്ഷാ കേന്ദ്രത്തില് മാറ്റം
കാലിക്കറ്റ് സര്വകലശാലയുടെ സെപ്തംബര് 22-ന് ആരംഭിക്കുന്ന പരീക്ഷകള്ക്ക് കണ്ണൂര് ജില്ലയില് അഡീഷണല് സെന്ററായി അനുവദിച്ച കൃഷ്ണ മേനോന് മെമ്മോറിയല് ഗവണ്മെന്റ് വിമണ്സ് കോളേജിന് പകരം എസ്.എന് കോളേജാണ് അഡീഷണല് കേന്ദ്രം. വിദ്യാര്ത്ഥികള് എസ്.എന് കോളേജില് പരീക്ഷക്ക് ഹാജരാകണം.
പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റര്: രേഖകള് അയക്കണം
കാലിക്കറ്റ് സര്വകലാശാല പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റര് തസ്തികയില് കരാര് നിയമനത്തിന് അപേക്ഷിച്ചവര് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്കാന് ചെയ്ത പകര്പ്പുകള് പി.ഡി.എഫ് ഫോര്മാറ്റില് സെപ്തംബര് 21-നകം curedocs@uoc.ac.in എന്ന ഇ-മെയിലിലേക്ക് അയക്കണം. വിവരങ്ങള് www.uoc.ac.in എന്ന വെബ്സൈറ്റില്.
ബിരുദ പ്രവേശന ട്രയല് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്വകലാശാല ബിരുദ പ്രവേശന ട്രയല് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് www.cuonline.ac.in/ug ട്രയല് അലോട്ട്മെന്റിന് ശേഷം നേരത്തെ സമര്പ്പിച്ച കോളേജ്, കോഴ്സ് ഒപ്ഷനുകള് വിദ്യാര്ത്ഥികള്ക്ക് ആവശ്യമുണ്ടെങ്കില് സെപ്തംബര് 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാര്ത്ഥിയുടെ ലോഗിന് വിവരങ്ങള് ഉപയോഗിച്ച് ലോഗിന് ചെയ്ത് കോളേജ് കോഴ്സ് ഓപ്ഷന് ഡ്രാഗ് ആന്റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് ക്രമീകരിക്കാം. പുതിയ കോളേജോ, കോഴ്സുകളോ ഈ അവസരത്തില് കൂട്ടിചേര്ക്കുന്നതിനും ഒഴിവാക്കുന്നതിനും സാധിക്കുന്നതല്ല. പുനഃക്രമീകരണം നടത്തുന്നവര് പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സെപ്തംബര് 21-നകം എടുക്കണം.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന് രണ്ടാം സെമസ്റ്റര് ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്സല്-ഉല്-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ സെപ്തംബര് 23 മുതല് ഒക്ടോബര് ഏഴ് വരെയും 170 രൂപ പിഴയോടെ ഒക്ടോബര് 14 വരെയും ഫീസടച്ച് ഒക്ടോബര് 16 വരെ രജിസ്റ്റര് ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന് സഹിതം ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്സ്-8, എക്സാം-ഡിസ്റ്റന്സ് എഡ്യുക്കേഷന്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില് ഒക്ടോബര് 19-നകം ലഭിക്കണം.
പരീക്ഷാഫലം
കാലിക്കറ്റ് സര്വകലാശാല ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ് സെമസ്റ്റര് എല്.എല്.ബി യൂണറ്ററി/ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് സെമസ്റ്റര് ബി.ബി.എ-എല്.എല്.ബി (ഓണേഴ്സ്)/ഒന്ന്, രണ്ട്, മൂന്ന്, ആറ് സെമസ്റ്റര് എല്.എല്.ബി (ത്രിവത്സരം) ഇന്റേണല് ഇംപ്രൂവ്മെന്റ് (ജനുവരി 2020) പരീക്ഷാഫലം വെബ്സൈറ്റില്.
കാലിക്കറ്റ് സര്വകലാശാല വിദൂരവിദ്യാഭ്യാസം 2019 മെയില് നടത്തിയ പ്രീവിയസ് എം.എ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര് (ജനറല്), എം.എ സംസ്കൃതം സാഹിത്യ (സ്പെഷ്യല്) റഗുലര്/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്. പുനര്മൂല്യനിര്ണയത്തിന് ഒക്ടോബര് ഒന്ന് വരെ അപേക്ഷിക്കാം.
പുനര്മൂല്യനിര്ണയ ഫലം
കാലിക്കറ്റ് സര്വകലാശാല നാലാം സെമസ്റ്റര് ബി.എസ്.സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില് 2019 പരീക്ഷയുടെ പുനര്മൂല്യനിര്ണയ ഫലം വെബ്സൈറ്റില്.
കാലിക്കറ്റ് സർവ്വകലാശാല തൃശ്ശൂരിൽ എം വോക് കോഴ്സ് ആരംഭിക്കുന്നു
കാലിക്കറ്റ് സർവകലാശാല സ്വാശ്രയ മേഖലയിൽ തൃശ്ശൂർ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ഈ വർഷം മുതൽ എം വോക് (സോഫ്റ്റ്വെയർ ഡെവലപ്മെൻറ്) കോഴ്സ് ആരംഭിക്കുന്നു. സർവ്വകലാശാല നേരിട്ട് നടത്തുന്ന തൃശ്ശൂർ ജില്ലയിലെ സ്വാശ്രയ കേന്ദ്രങ്ങളായ തിരൂർ സി സി എസ് ഐ ടി കേന്ദ്രം മാറ്റി സ്ഥാപിക്കുന്ന പേരമംഗലത്തും പുല്ലുട്ട് സി സി എസ് ഐ ടി കേന്ദ്രം മാറ്റി സ്ഥാപിക്കുന്ന കൊടുങ്ങല്ലൂരുമാണ് കോഴ്സ് ആരംഭിക്കുന്നത്. വിജ്ഞാപനം ഉടൻ പുറത്തിറക്കും.



By onemaly