home

കണ്ണൂര്‍ വിമാനത്താവളത്തില്‍ 10.40 ലക്ഷം വിദേശ കറന്‍സി പിടികൂടി



മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 10.40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. അബുദാബിയിലേക്ക് പോകാനെത്തിയ വടകര ഓര്‍ക്കാട്ടേരി സ്വദേശി വിപിന്‍ വേണുവില്‍ നിന്നാണ് അനധികൃതമായി കൊണ്ടുപോകുന്ന വിദേശ കറന്‍സി പിടിച്ചത്. യു.എസ്. സോളര്‍, യു.എ.ഇ. ദിര്‍ഹം, ചൈനീസ് യുവാന്‍ എന്നിവയാണ് കൂടിയത്. സി.ഐ.എസ്.എഫ്. പിടികൂടിയ വിദേശ കറന്‍സി കസ്റ്റംസിന് കൈമാറുകയായിരുന്നു. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.