Sat. Dec 5th, 2020




കോ​ട്ട​യം: ആ​റ​ന്മു​ള​യി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ പീഢനത്തിനിരയായായ  പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ​യാ​ണ് പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ 19കാ​രി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​യി​രു​ന്നു കോ​വി​ഡ് രോ​ഗി​കൂ​ടി​യാ​യ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. വാ​ര്‍‌​ഡി​ലെ സീ​ലിം​ഗ് ഫാ​നി​ല്‍‌ തൂ​ങ്ങി​മ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പേ ​വാ​ര്‍​ഡി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ മു​റി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ​ത്. ഇ​തി​ന്‍റെ എ​തി​ര്‍​വ​ശ​ത്തെ മു​റി​യി​ല്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ മാ​താ​വും താ​മ​സി​ക്കു​ന്നു. ഉ​ച്ച​യോ​ടു കൂ​ടി മാ​താ​വ് , ക​ഴു​കി​യ വ​സ്ത്രം ഉ​ണ​ക്കു​ന്ന​തി​നാ​യി മു​റി​ക്ക് വെ​ളി​യി​ല്‍ പോ​യി.

ഇ​തി​നി​ട​യി​ല്‍ വാ​തി​ല്‍ അ​ക​ത്തു​നി​ന്ന് അ​ട​യ്ക്കു​ന്ന​ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നേ​ഴ്സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ ഇ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ക​ത​കി​ല്‍ മു​ട്ടി​യെ​ങ്കി​ലും തു​റ​ന്നി​ല്ല. തു​ട​ര്‍​ന്ന് നേ​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ച്ചു.

വാ​തി​ല്‍ തു​റ​ക്കു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തു​റ​ന്നി​ല്ല. പി​ന്നീ​ട് വാ​തി​ല്‍ ത​ല്ലി​പ്പൊ​ളി​ച്ച ശേ​ഷം അ​ക​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി ഫാ​നി​ല്‍ തൂ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് തോ​ര്‍​ത്തു​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി ക​ഴു​ത്തി​ല്‍ ചു​റ്റി​യ ശേ​ഷം മേ​ശ​യു​ടെ മു​ക​ളി​ല്‍ ക​യ​റി​ഫാ​നി​ല്‍ കെ​ട്ടു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​നി​താ സെ​ക്യൂ​രി​റ്റി ഇ​വ​രെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌ ക​ഴു​ത്തി​ല്‍ കി​ട​ന്ന തോ​ര്‍​ത്ത് അ​റു​ത്ത് പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സൈ​കാ​ട്രി​വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രെ​ത്തി വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​തും കോ​വി​ഡ് രോ​ഗം മൂ​ല​മു​ണ്ടാ​യ മാ​ന​സി​ക സം​ഘ​ര്‍​ഷ​വു​മാ​കാം ജീ​വ​നൊ​ടു​ക്കാ​ന്‍‌ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷo​ആ​ദ്യ ത​വ​ണ എ​ടു​ത്ത സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോ​സ​റ്റീ​വ് ആ​യി​രു​ന്നു​വെ​ന്ന് മാ​താ​വ് പ​റ​ഞ്ഞു. അ​ടു​ത്ത പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വം എ​ടു​ക്കു​വാ​നി​രി​ക്കേ​യാ​ണ് സം​ഭ​വം.




By onemaly