Sun. Nov 29th, 2020




ശ്രീ​ക​ണ്ഠ​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കെ.​പി.​സി.​സി ആ​ഹ്വാ​ന പ്ര​കാ​ര​മു​ള്ള സ​മ​രം ചെ​ങ്ങ​ളാ​യി​ല്‍ ര​ണ്ട് ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി. എ​ല്‍.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് ചേ​രി​തി​രി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​ത്.

ചെങ്ങളായി പഞ്ചായത്തിനുമുന്നില്‍ കോണ്‍ഗ്രസി​െന്‍റ ചേരിതിരിഞ്ഞുള്ള സമരംചെ​ങ്ങ​ളാ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കൊ​യ്യം ജ​നാ​ര്‍​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍​റ്​ ഇ. ​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്‌.​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ഐ​ബി​ന്‍ ജേ​ക്ക​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​സി. പ്രി​യ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ്. പ്ര​സി​ഡ​ന്‍​റ്​ കെ.​കെ. നാ​രാ​യ​ണ​ന്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​മു​കു​ന്ദ​ന്‍, ഫി​ലി​പ്കു​ട്ടി, എം. ​ഫ​ല്‍​ഗു​ന​ന്‍, ഹു​സ​ന്‍ പ​രി​പ്പാ​യി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് മെം​ബ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ദി​നേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. വി​ജ​യ​കു​മാ​ര്‍, നേ​താ​ക്ക​ളാ​യ മ​നോ​ജ് പാ​റ​ക്കാ​ടി, ഷാ​ജു ക​ണ്ട​മ്ബേ​ത്ത്, കെ.​പി. കു​ഞ്ഞു​മൊ​യ്തീ​ന്‍, പി. ​ഗോ​വി​ന്ദ​ന്‍, എ.​കെ. വാ​സു, പ​ട​പ്പ​യി​ല്‍ പ്ര​ദീ​പ​ന്‍, മേ​പ്പാ​ട്ട് ര​വീ​ന്ദ്ര​ന്‍, പി. ​ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

കെ.​പി.​സി.​സി ആ​ഹ്വാ​ന പ്ര​കാ​രം ധ​ര്‍​ണ ന​ട​ക്കു​മ്ബോ​ള്‍ വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങു​ള​ടെ ഭാ​ഗ​മാ​യി ഡി.​സി.​സി സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ധ​ര്‍​ണ ന​ട​ത്തി​യ​തി​നെ​തി​രെ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ചെ​ങ്ങ​ളാ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ് ഇ. ​ദാ​മോ​ദ​ര​ന്‍ അ​റി​യി​ച്ചു.



By onemaly