Tue. Nov 24th, 2020




കൂട്ടുംമുഖം സി എച്ച് സി കെട്ടിടോദ്ഘാടനം

ശ്രീകണ്ഠപുരം:2013 -14 വർഷത്തെ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപ ചെലവഴിച്ച് കൂട്ടുംമുഖം സി എച്ച് സി ക്ക് വേണ്ടി നിർമിച്ച പുതിയ കെട്ടിടം കെ സി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പി പി രാഘവൻ അധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് എം സി രാഘവൻ, കൗൺസിലർ ഇ ഗീത, പി പി ചന്ദ്രാംഗദൻ മാസ്റ്റർ, എം സി ഹരിദാസൻ മാസ്റ്റർ, കെ സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ടി തോമസ്സ് നന്ദി പറഞ്ഞു.



By onemaly