
കണ്ണൂര്‍: മുതിര്‍ന്ന ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ പി.കെ കൃഷ്ണദാസിന് രോഗബാധ സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്.
അടുത്തിടെ ഹൈദരാബാദില്‍ പോയി മടങ്ങിയെത്തിയ വീട്ടില്‍ ക്വറന്റീനിലായിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നെങ്കിലും ക്വറന്റീന്‍ പൂര്‍ത്തിയായ ശേഷം അദ്ദേഹം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ പി.കെ കൃഷ്ണദാസിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വറന്റീനിലാക്കിയിട്ടുണ്ട്. സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് മന്ത്രിമാര്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോ. ടി.എം തോമസ് ഐസക്, ഇ.പി ജയരാജന് എന്നിവര്‍ക്കാണ് നേരത്തെ രോഗം കണ്ടെത്തിയത്. ഇതുകൂടാതെ സിപിഎം പിബി അംഗം എം.എ ബേബിക്കും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു