കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു, അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ


കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു, അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

തൃശൂർ: കൂടത്തായി കൂട്ടക്കൊലപാതക പരമ്പര സിനിമയാക്കുന്നു. ചിത്രത്തിൽ മോഹൻലാലാണ് നായകനായെത്തുന്നതെന്നാണ് റിപ്പോർട്ട്. അന്വേഷണഉദ്യോഗസ്ഥന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക. മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം ഫെബ്രുവരിയോടെ തുടങ്ങുമെന്നാണ് റിപ്പോർട്ട്