Thu. Nov 26th, 2020




ശ്രീകണ്ഠപുരം; കണിയാർവയൽ, ഉളിക്കൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, റോഡ് പണിയുടെ മെല്ലെ പോക്ക് അവസാനിപ്പിക്കണം എന്നും ആവിശ്യപ്പെട്ടുകൊണ്ട് യൂത്ത്

കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിഖ്യത്തിൽ കണിയാർവയലിൽ റോഡ് ഉപരോധിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ്ബ്ലാത്തൂർ പരിപാടി ചെയ്തു.

 

നിയോജക മണ്ഡലം പ്രസിഡന്റ് കെ പി ലിജേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് എം ഒ മാധവൻ മാസ്റ്റർ  , എ ഐ യൂ ടബ്ലു സി സംസ്‌ഥാന സെക്രട്ടറി പി ടി കുര്യാക്കോസ് മാസ്റ്റർ , വി വി സന്തോഷ്, ഷൈല ജോസഫ്, വിജിൽ മോഹനൻ, പി വി രാജൻ എന്നിവർ സംസാരിച്ചു. എൻ ജെ സ്റ്റീഫൻ, എ കെ ഇസ്മായിൽ, എം വി രമേശൻ , ജസീൽ പി , സി നിഖിൽ , അൻസിൽ വാഴപ്പള്ളിൽ, പി വി ജയൻ, മുഹ്‌സിൻ കാത്തിയോട്, വി സി രാജീവൻ, എം ടി രാജീവൻ , മനോജ് പീറ്റർ, ഗോപി എന്നിവർ നേതൃത്വം നൽകി.



By onemaly