ശ്രീകണ്ഠാപുരം-ചെമ്പന്തൊട്ടി നടുവിൽ റോഡ് രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റി…


OCTOBER 9, 2019
ശ്രീകണ്ഠാപുരം-ചെമ്പന്തൊട്ടി നടുവിൽ റോഡ് രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റി…

റിപ്പോർട്ട് :ഷിജു കോട്ടൂർ

മലയോര ഹൈവേയും സംസ്ഥാന പാതയും ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന ലിങ്ക് റോഡ് ശ്രീകണ്ഠാപുരം- ചെമ്പന്തൊട്ടി നടുവിൽ റോഡ് യാത്ര ചെയ്യാനാകാത്തവിധം തകർന്നിട്ടും നടപടി എടുക്കാതെ പി.ഡബ്ല്യു.ഡി.കണ്ണൂർ,കാസർഗോഡ് ജില്ലയിലെ മലയോരനിവാസികൾക്ക് ദേശീയപാതയിലെ തിരക്കില്ലാതെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരാൻ എളുപ്പമാർഗ്ഗ മാണിത്. ഈ റോഡിനോടുള്ള അവഗണനയ്ക്കെതിരെ ജനപ്രതിനിധികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രയത്നിച്ചില്ലെങ്കിൽ മലയോര ഗ്രാമങ്ങളുടെ സിരാകേന്ദ്രമായ ശ്രീകണ്ഠപുരം നഗരസഭ,ചെമ്പന്തൊട്ടി മേഖലകൾ വികസനകാര്യങ്ങളിൽ പിറകോട്ടു പോകുമെന്നും യോഗം അഭിപ്രായപ്പെട്ടു. അധികൃതർ സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമര പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും യോഗം അറിയിച്ചു.
കേരള കോൺഗ്രസ് ( എം) ജന്മദിനത്തോടനുബന്ധിച്ച് ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡണ്ട് ബിജു കൈചിറമറ്റം പതാക ഉയർത്തി. തുടർന്ന് മണ്ഡലത്തിലെ എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തി. പാർട്ടിയുടെ അമ്പത്തിറാം ജന്മദിനത്തോടനുബന്ധിച്ചുള്ള മീറ്റിംഗിൽ ബിജു കൈചിറമറ്റം അധ്യക്ഷത വഹിക്കുകയും സണ്ണി മുക്കുഴി, അലക്സാണ്ടർ ഇല്ലികുന്നുംപുറം,റെജി കാര്യാങ്കൽ, ജെയിംസ് മാണി പെരുകിലമല, ജോസഫ് കൂനാനി,ബേബി പുന്നശ്ശേരി കോട്ടൂർ, ബിനു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.