Wed. Dec 2nd, 2020




മുണ്ടയാം പറമ്പ് ഭഗവതി ക്ഷേത്രം 16 ന് ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും

ഇരിട്ടി : വടക്കേ മലബാറിലെ പ്രശസ്ത ഭഗവതി ക്ഷേത്രങ്ങളിലൊന്നായ മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം കന്നി സംക്രമ ദിവസമായ 16 ന് ഉച്ചവരെ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. എല്ലാ മാസവും സംക്രമ നാളിൽ തുറക്കാറുണ്ടായിരുന്ന ക്ഷേത്രം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ട് കന്നി സംക്രമ നാളിൽ ഉച്ചക്ക് 12 മണിവരെ മാത്രമായിരിക്കും ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കുന്നതല്ലെന്നും ക്ഷേത്രം ട്രസ്റ്റിയും എക്സിക്യു്ട്ടീവ്




By onemaly