Thu. Nov 26th, 2020




ആൽമരം മുറിച്ച സംഭവം;കേളകം പോലീസിനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ

കേളകം ബസ്റ്റാൻ്റിൽ നിന്നിരുന്ന ആൽമരം മുറിച്ച് മാറ്റിയ സംഭവത്തിൽ പോസ്റ്റർ പ്രചരണവുമായി ഡി വൈ എഫ് ഐ. രാത്രിയുടെ മറവിൽ മരം മുറിച്ചു മാറ്റിയത് നിയമ പാലകരുടെ അറിവോടെയോ എന്ന ചോദ്യവും ഡിവൈഎഫ്ഐ ഉന്നയിക്കുന്നു. ഇരുട്ടിൻ്റെ മറവിൽ ആൽമരം മുറിച്ച് കടത്തിയ സാമൂഹ്യ ദ്രോഹികൾക്ക് നിയമപാലകരുടെ ഒത്താശയോ, നാടിൻ്റെയാകെ ജീവവായുവും തണലും അറത്തു മാറ്റിയ സാമൂഹ്യ ദ്രോഹികളെ പൊതുജനം തിരിച്ചറിയുക, ചോലമറ്റം ബിൽഡിംഗ് ഉടമയുടെ പങ്ക് അന്വേഷിക്കുക എന്നീ വാക്കുകളാണ് പോസ്റ്ററിലുള്ളത്. ആൽമരം മുറിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും പകരമായി അതേ സ്ഥലത്ത് 3 വർഷം പ്രായമുള്ള മരം നട്ട് പിടിപ്പിക്കുകയും ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു



By onemaly