July 2, 2022




ശ്രീകണ്ഠാപുരം: കോവിഡ് 19  പശ്ചാത്തലത്തിൽ നീറ്റ് എക്സാം നടക്കുന്ന ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അതീവ ജാഗ്രതയോടെയാണ് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശ്രീകണ്ഠാപുരം പോലീസും വാർ വളണ്ടിയേഴ്സും സ്കൂളിൽ  പ്രവർത്തനസജ്ജമാണ്.

24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ എഴുതുക. വിദ്യാർത്ഥികൾ ഗ്ലൗസും മാസ്‌കും ധരിക്കണമെന്നും സാനിറ്റൈസർ കരുതണമെന്നും കർശന നിർദേശമുണ്ട്.

വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ ഒന്നിൽ കൂടുതൽ ആളുകൾ വരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി