Mon. Oct 25th, 2021




കണ്ണൂർ ജില്ലയിലെ 35 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ

കണ്ണൂർ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 35 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8, കേളകം 4,11, കൂത്തുപറമ്പ നഗരസഭ 1, കുന്നോത്തുപറമ്പ് 12, കുറുമാത്തൂര്‍ 12, കുറ്റ്യാട്ടൂര്‍ 6,13, മാടായി 10,18, മാലൂര്‍ 1, മാങ്ങാട്ടിടം 12, മട്ടന്നൂര്‍ നഗരസഭ 27, മയ്യില്‍ 7, മുഴപ്പിലങ്ങാട് 11, നടുവില്‍ 2, പാനൂര്‍ നഗരസഭ 13,16,23,26, പാപ്പിനിശ്ശേരി 6, പരിയാരം 1, പെരളശ്ശേരി 11,16, ശ്രീകണ്ഠാപുരം നഗരസഭ 28, തലശ്ശേരി നഗരസഭ 24, തളിപ്പറമ്പ നഗരസഭ 28, തില്ലങ്കേരി 9, ഉളിക്കല്‍ 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൂടാളി 4, കുറ്റ്യാട്ടൂര്‍15, മലപ്പട്ടം 11,12, മയ്യില്‍ 2,6 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.








By onemaly