Fri. Dec 4th, 2020




പ്രമുഖ ആക്​ടിവിസ്​റ്റ് സ്വാമി അഗ്​നിവേശ്​ അന്തരിച്ചു

ഹൈദരാബാദ്​: പ്രമുഖ ആക്​ടിവിസ്​റ്റ്​ സ്വാമി അഗ്​നിവേശ്​ (80) അന്തരിച്ചു. കരളിന്​ രോഗം ബാധിച്ച്​ ദില്ലി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. വെള്ളിയാഴ്​ച വൈകീട്ട്​ ഏഴേ​ാടെയിരുന്നു മരണം.

ആര്യ സമാജം നേതാവായിരുന്ന അഗ്​നിവേശിന്​​ സംഘ്​പരിവാർ വിരുദ്ധ നിലപാടുകൾ തുറന്നു പറഞ്ഞതിന്​ വ്യാപക അക്രമം നേരിട്ടിരുന്നു. ഹരിയാനയിൽ നിന്നുള്ള മുൻ എം.എൽ.എ ആയിരുന്നു. ആര്യ സമാജം തത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട്​ 1970ൽ ‘ആര്യ സഭ’ പാർട്ടി രൂപീകരിച്ചിരുന്നു. അഭിഭാഷകൻ കൂടിയായിരുന്ന അദ്ദേഹം സാമൂഹിക-രാഷ്​ട്രീയ വിഷയങ്ങൾ ഇടപെട്ട്​ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.




By onemaly