Tue. Nov 24th, 2020




ഹൃദയരോഗിയായ തെരുവ് വ്യാപാരിയെ കയ്യേറ്റം ചെയ്യുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ആരോപണം

കണ്ണൂർ : ഹൃദയരോഗിയായ തെരുവ് വ്യാപാരിയെ കയ്യേറ്റം ചെയ്യുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ആരോപണം

കണ്ണൂർ ക്യംബസാറിൽ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്ന കണ്ണൂർ സിറ്റി കൂവളം സ്വദേശി ഷാജിക്കാണ് കണ്ണൂർ പോലീസ് എസ് ഐയിൽ നിന്നുമാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്

ലോക്ക്ഡൗൺ മൂലം ദീർഘകാലമായി തൊഴിൽ ഇദ്ദേഹം വീട്ടിൽ ഇരിക്കുകയായിരുന്നു . വീട്ടിൽ പട്ടിണി രൂപാന്തരപ്പെടുകയും മരുന്ന് ആവശ്യങ്ങൾക്കും വേണ്ട പണം കണ്ടെത്താൻ ആണ് പഴവർഗ്ഗങ്ങൾ ഹോൾസെയിൽ വിൽപ്പന നടത്തുന്ന സുഹൃത്തിന്റെ കയ്യിൽ നിന്നും കച്ചവടത്തിനാവശ്യമായ ഫ്രൂട്സ് വാങ്ങി ഇദ്ദേഹം ഇന്ന് ക്യമ്പസാറിൽകച്ചവടത്തിനായി എത്തിയത്. തുടർന്ന് പോലീസ് എത്തി വിൽപ്പന നിർത്തിവെക്കണം എന്ന് അറിയിച്ചു കൊണ്ട് എത്തി. പക്ഷെ ഷാജിയെ കച്ചവടം തുടരാൻ അനുവദിക്കാതെ പോലീസ് നിർദ്ദക്ഷിണ്യം സാധനങ്ങൾ നശിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത വ്യക്തി ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. വ്യാപകമായി വീഡിയോ ഷെയർ ചെയ്യപ്പെടുകയും പോലീസ് നടപടി ക്രൂരമായിപോയി എന്നുമുള്ള വിലയിരുത്തലാണ് ഇപ്പോൾ നടക്കുന്നത്. പോലീസ് വിഷയത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ഉണ്ടായി എന്നും ജനങ്ങൾ ഈ കോവിഡ് കാലത്ത് തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിൽ പോലീസിന്റെ ഇത്തരം നടപടികൾ വിമർശനത്തിനു ഇടയാക്കുമെന്നും തെരുവ് വ്യാപാരികൾ നവമാധ്യമ കൂട്ടായ്മയോട് പറഞ്ഞു



By onemaly