
കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്ബില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി അറസ്റ്റില്‍. ചിറയന്‍കീഴ് സ്വദേശി മുടപുരം തെന്നൂര്‍ക്കോണം ക്ഷേത്രപൂജാരി ശ്രീകുമാര്‍ നമ്ബൂതിരി(67)യെയാണ് പൊലിസ് പിടികൂടിയത്.
ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടമുണ്ടാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയിലായിരുന്നു മന്ത്രവാദ കര്‍മങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.