home

സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾക്ക് മാർഗരേഖയായി: മേഖലകൾ തിരിച്ച് ഉത്തരവിറങ്ങി



തിരുവനന്തപുരം > ലോക്ക്ഡൗൺ ഇളവുകൾക്ക് മാർഗരേഖ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ജില്ലകളെ നാല് മേഖലകളായി തിരിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെയാണ് മേഖകൾ.

രോഗബാധിതർ കൂടുതലുള്ള കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലളും ചേരുന്നതാണ് റെഡ് സോൺ. മെയ് 3 വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ നാല് ജില്ലകളിലും ഇളവില്ലാതെ നടപ്പിലാക്കും. ഓറഞ്ച് എ വിഭാഗത്തിൽപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ 24 മുതൽ ഭാഗിക ഇളവുകൾ പ്രാബല്യത്തിൽവരും. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളെയാണ് ഓറഞ്ച് ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 20 മുതൽ ഇവിടെയും ഭാഗിക ഇളവുകൾ ഉണ്ടാകും. രോഗബാധിതരായി ഒരാൾ പോലുമില്ലാത്ത കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ വിഭാഗത്തിൽ. ഏപ്രിൽ 20 മുതൽ ആവശ്യമായ സുരക്ഷയോടെ സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കും.