Sun. Nov 29th, 2020




തിരുവനന്തപുരം: പ്രവര്‍ത്തകയെ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തി. പാറശ്ശാല ചെങ്കല്‍ അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശ(41) യാണ് മരിച്ചത്. പതിനഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ച്‌ വരുന്ന ഇവര്‍ ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. ആശാവര്‍ക്കറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

– അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഭര്‍ത്താവ്- ശ്രീകുമാര്‍, അരുണ്‍ കൃഷ്ണ, ശ്രീകാന്ത് എന്നിവര്‍ മക്കളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.



By onemaly