Thu. Dec 3rd, 2020




കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ & ഏജന്റ്സ് അസോസിയേഷൻ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

 

 

കണ്ണൂർ : സ്റ്റേറ്റ് മാര്യേജ് ബറോ & ഏജന്റ്സ് അസോസിയേഷന്റെ KSMBAA ജനറൽ ബോഡി യോഗം കോവിഡ് പ്രതിസന്ധിമൂലം ഒൺലൈനായി 8.9 2020 ന് ചേർന്നു . സംസ്ഥാന പ്രസിഡന്റ് മൊയ്ത് ൻഹാജി മോങ്ങം അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി ജോസഫ് വർഗ്ഗീസ് ഇരിട്ടി റിപ്പോർട്ടും സംസ്ഥാന ട്രഷറർ A.K ജോസഫ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു . ജോ : സെക്രട്ടറി U ഉണ്ണികൃഷ്ണൻ കോവിഡ് രോഗത്താൽ മരണമടഞ്ഞവർക്കും , അതിർത്തിയിലെ ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യവരിച്ച ധീര സൈനികർക്കും , മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാ ണത്തിലും അനുശോചനം രേഖപ്പെടുത്തി പ്രമേയം അവതരിപ്പിച്ചു കണ്ണൂർജില്ലാ പ്രസിഡന്റ് PV ഗോപാലൻ കോവിഡ് പ്രതിസന്ധി മൂലം പട്ടിണിയി ലായ വിവാഹ എജന്റുമാർക്കും , ബുറോ കൾക്കും , സംസ്ഥാന ഗവൺമെന്റിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെ ന്നും ഗവൺമെന്റ് അംഗീകത തിരിച്ചറിയൽ കാർഡുകൾ നൽകണമെന്നും , പ്രത്യേക ക്ഷേമനിധി ബോഡ് രൂപീകരിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ സംസ്ഥാന ഗവൺമെന്റും മുൻപാകെ ആവശ്യപ്പെട്ടു . പുതിയ സംസ്ഥാന ഭാരവാഹികളായി . പ്രസിഡന്റ് : മൊയ്തീൻ ഹാജി മോങ്ങം , വർക്കിങ് പ്രസിഡന്റ് ; നാനാർ വളാഞ്ചേരി , സെക്രട്ടറി : ജോസഫ് വർഗീസ് ഇരിട്ടി ,ട്രഷറർ : A K ജോസഫ് പളക്കുറി , വൈസ് പ്രസിഡന്റ് : M P റംലത്ത് നിലമ്പൂർ , ജോ : സെക്രട്ടറിമാരായി U ഉണ്ണിക്യഷണൻ തളിപ്പറമ്പ് , M.C. ചന്ദ്രബാബു – കുറുമാത്തൂർ , എന്നിവരെയും , 23 അംഗ എക്സികുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു




By onemaly