Thu. Oct 28th, 2021




ഇരിട്ടി/ആറളം:  സർവ്വശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ ആറളം ഫാം ബ്ലോക്ക് പതിനൊന്നിലെ പഠന കേന്ദ്രമായ സാംസാകരിക നിലയത്തിൽ വച്ച് ഓൺലൈൻ ക്ലാസ് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി കൗൺസിലിംഗ് സംഘടിപ്പിച്ചു. കൗൺസിലർ ലിജു ജേക്കബ് ക്ലാസെടുത്തു. ആറളം ഫാം ജി.എച്ച്.എസ്.എസ് പി.ടി.എ. പ്രസിഡന്റ് കെ.ബി ഉത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. ട്രയിനർ ജോസഫ് പി.വി. സ്വാഗതവും, സി.ആർ.സി.സി. മാരായ ജസ്റ്റിൻ . ജോർജ് , നോബിൾ തോമസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.








By onemaly