Sun. Nov 29th, 2020




അടിസ്ഥാന സൌകര്യത്തിൽ വീർപ്പ് മുട്ടി മുണ്ടയാട് കോവിഡ് സെന്റർ
വാരം :എഴുപതോളം കോവിഡ് നിരീക്ഷണ രോഗികൾ താസിക്കുന്ന മുണ്ടയാട് കോവിഡ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് അധികൃതർ ശ്രദ്ധ നൽകുന്നില്ലെന്നു പരാതി..
1599580650336121-0
കോവിഡ് സെന്ററിലെ മാലിന്യം നീക്കം ചെയ്യാൻ മതിയായ  ജീവനക്കാർ ഇല്ലാത്തതും  പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ശുചിമുറികൾ വൃത്തിഹീനമായി തുടരുന്നതും കുടിവെള്ള ബുദ്ധിമുട്ടും   വൈദ്യുതി തടസങ്ങളും   ഉണ്ടാകുന്നത് രോഗികളിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നതായിട്ടാണ്  റിപ്പോർട്ട് ഉള്ളത്..
1599580646478792-1
നിലവിൽ ഇരുന്നൂറ്‌ പേർക്ക് കിടക്ക സൗകര്യം ഉള്ള ജില്ലയിലെ വലിയ കോവിഡ് സെന്ററാണ് മുണ്ടയാട് പ്രവർത്തിക്കുന്നത്  അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ എത്രയും പെട്ടന്ന് സ്വീകരിക്കണം എന്നാണ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ നിലപാട്.
1599580642190407-2
1599580637551333-3



By onemaly