
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 100 രൂപ കൂടി വര്‍ദ്ധിപ്പിച്ച് ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയാക്കി. നിലവില്‍ 1300 രൂപയായിരുന്ന ക്ഷേമ പെന്ഷന് വര്‍ദ്ധിപ്പിച്ച വിവരം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അറുപത് ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമപെന്ഷന് മാസം തോറും ലഭിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് 600 രൂപയായിരുന്നു ക്ഷേമ പെന്ഷന്. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ ക്ഷേമ പെന്ഷന് വര്‍ദ്ധന. ഓണത്തലേന്ന് നല്കിയ ആ വാഗ്ദാനം പാലിക്കുകയാണെന്ന് ഫേസ്ബുക്കില്‍ പറയുന്നു. വാഗ്ദാനങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധികള്‍ക്ക് ഇടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നതെന്നും പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന വാഗ്ദാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ സുരക്ഷ ക്ഷേമ പെന്ഷന് വര്‍ദ്ധന. ഓണത്തലേന്ന് നല്കിയ ആ വാഗ്ദാനം പാലിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ 1400 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. എല്ലാ മാസവും അവ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഈ സര്‍ക്കാര്‍ വരുമ്ബോള്‍ 600 രൂപയായിരുന്നു ക്ഷേമ പെന്ഷന്. ഇപ്പോഴത് 1400 രൂപയായിരിക്കുന്നു. 60 ലക്ഷത്തോളം ആളുകള്‍ക്ക് മാസം തോറും 1400 രൂപ വീതം ലഭിക്കും. വാഗ്ദാനങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ, ദൃഢനിശ്ചയത്തോടെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളോടുള്ള പ്രതിബദ്ധത പാലിക്കാനാണ് ശ്രമിക്കുന്നത്.