
മത പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് വീടുകളില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി അബ്ദുള്‍ കരീമിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
പന്ത്രണ്ട് പവന് സ്വര്‍ണം തട്ടിയെടുത്തെന്ന ഒരു രക്ഷിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് നബിയെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുത്തി തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണവും സ്വര്‍ണവും ദാനം ചെയ്യണം എന്നും ഇയാള്‍ കുട്ടികളെ വിശ്വസിപ്പിച്ചു. സ്വര്‍ണം വീട്ടില്‍ നിന്ന് എടുത്ത് നല്കിയ കാര്യം പുറത്ത് പറഞ്ഞാല്‍ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ പേര് തട്ടിപ്പിനിരയായതായാണ് സംശയം.