Mon. Nov 23rd, 2020




എസ്.ഡി.പി.ഐ കണ്ണൂരിൽ നടത്തിയ ദേശീയപാത ഉപരോധത്തിന് നേരെ പോലീസ് ലാത്തിചാർജും ജലപീരങ്കിയും പ്രയോഗിച്ചു
September 8th, 2020

എസ്.ഡി.പി.ഐ – പോപുലർ ഫ്രണ്ട് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സിൽ നടത്തിയ ദേശീയപാത ഉപരോധം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്ത കഴിഞ്ഞ ഉടനെയാണ് പോലീസ് ജലപീരങ്കിയും ലാത്തിചാർജും നടത്തിയത്. തുടർന്നു ടിയർഗ്യാസ് പ്രയോഗവും നടത്തി.

അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസിന് കണ്ണിന് ലാത്തിയടിയേറ്റു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 നാണ് സമരം തുടങ്ങിയത്. യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് സമരക്കാർക്കു നേരെ ലാത്തിവീശുകയായിരുന്നെന്നു നേതാക്കൾ ആരോപിച്ചു.



By onemaly