Thu. Nov 26th, 2020




പ്രശസ്‌ത തെലുങ്ക് നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 74 വയസായിരുന്നു.

തെലുങ്ക് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി. 1988 ല്‍ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്.

സമരസിംഹ റെഡ്ഡി, പ്രേമിന്‍ചുകുണ്ടം റാ, നരസിംഹ നായിഡു,നുവ്വോസ്താനന്റെ നെനോഡന്റാന, ജുലായി, റെഡി, കിക്ക്, ജമ്ബ ലക്കിഡ് പമ്ബ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

ജയ പ്രകാശ് റെഡിയുടെ നിര്യാണത്തില്‍ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രകാശ് രാജ്, സുധീര്‍ ബാബു, പ്രണിത സുഭാഷ് തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു.



By onemaly