Thu. Nov 26th, 2020




കൊട്ടിയം: വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പള്ളിമുത്ത് സ്വദേശി ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

യുവതിയുടെയും ഹാരിസിന്റെയും ഫോണ്‍ കോള്‍ രേഖകളും അന്വേഷണസംഘം പരിശോധിച്ചു. ഒരു സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരനാണ് ഹാരിസ്. സംഭവത്തില്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.

ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും നദീറയുടെയും മകള്‍ റംസിയാണ് (24) കഴിഞ്ഞ വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വളയിടല്‍ ചടങ്ങുകളും മറ്റ് സാമ്ബത്തിക ഇടപാടുകളും കഴിഞ്ഞശേഷം ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. റംസി മരിക്കുന്നതിന് മുമ്ബ് ഹാരീസിന്റെ അമ്മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.



By onemaly