Mon. Nov 30th, 2020




തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പടെ ക്വറന്‍റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്ക് ഉടന്‍ സ്രവ പരിശോധന നടത്തും.

ഇതുവരെ മറ്റ് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക വസതിയില്‍ ഐസൊലേഷനിലാണ് മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് സ്ഥിരീകരിക്കുന്നത്. സ്രവ പരിശോധന ഫലം വരുന്നതിന് അനുസരിച്ച്‌ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ട്.

സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഉന്നത സിപിഎം നേതാവാണ് തോമസ് ഐസക്. നേരത്തെ എം.എ ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.



By onemaly