Wed. Sep 30th, 2020




കോഴിക്കോട് :
കഴിഞ്ഞ ഒരു മാസത്തോളമായി മാറാട്, ബേപ്പൂര്‍ ഭാഗങ്ങളിലെ നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കി, ‘കള്ളന്‍’ വേഷം കെട്ടി കബളിപ്പിച്ച യുവാവ് പിടിയില്‍. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള മറയായിട്ടാണ് ഇയാള്‍ കള്ളന്‍ വേഷം കെട്ടിയതെന്ന് പൊലീസ് പറഞ്ഞു. റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. സ്‌നേഹം നടിച്ചു പ്രലോഭിപ്പിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെകള്ളന്‍’ വേഷമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസത്തോളമായി മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു.




By onemaly